2014, നവംബർ 2, ഞായറാഴ്‌ച

" എന്താണെന്താണീമൌനം...?



                                  " എന്താണെന്താണീമൌനം...? "

കിട്ടുന്ന വേതനംകൊണ്ട് ഒന്നിനും തികയാത്ത വേദനയാണിന്ന് സാധാരണക്കാരായ നമ്മളെപ്പോലുള്ളവർക്ക് ..

എവിടെചെന്നാലും, എന്തുവേണമെങ്കിലും, എല്ലായിടത്തും വിലകയറ്റം മാത്രം....

എന്തുകൊണ്ടാണീ വിലവര്ധന ...?

വിരൽ ചൂണ്ടുന്നത് ഇന്ധനത്തിന്റെ വിലയിലെക്കാണ് .

ശരിയാണ് .....

 കുറച്ചുനാൾ മുൻപ് വരെ ഇന്ധനത്തിന്റെ വിലവര്ധന ഒരു പ്രധാന പ്രശ്നം തന്നെയായിരുന്നു.

സാധാരണക്കാരന്റെ യാത്രാവാഹനങ്ങളായ ബസ്സിനും ഒട്ടൊരിക്ഷക്കുമൊക്ക എന്തുമാത്രം ചാർജ്ജാണ് കൂടിയത്...

എല്ലാം ......നമ്മൾ അന്തംവിട്ട്‌ പന്തം കണ്ടപോലെ പകച്ചുനിന്നു.

അല്ലാതെന്തുചെയ്യാൻ അല്ലെ...?

എന്നാൽ ഒരു ചോദ്യം ....

സര്ക്കാരിന്റെ ഗുണമോ, അന്താരാഷ്ട്ട്രവിപണിയിലെ ക്രുടോയലിന്റെ വിലക്കുറവോ .....എന്തോ ....

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ധനവിലയിൽ അഞ്ചുരൂപയ്ക്കുമുകളിൽ കുറവ് വന്നിട്ടുണ്ട് ....

മാത്രവുമല്ല ഏകദേശം ഒരുമാസത്തിലധികമായി അതെ രീതിയിൽത്തന്നെ നിലനിന്നുപോരുന്നുമുണ്ട് ...

ഇനിയും കുറയാൻ സാദ്ധ്യതകൾ ഉണ്ടെന്നു നിരീക്ഷകരും പറയുന്നുണ്ട് ...

എന്നിട്ടും.......

എന്തുകൊണ്ട് ഈ " കുറവ്  " വിലവര്ധനയുടെ കാര്യത്തിൽ ഒരു മാറ്റവും .വരുത്തുന്നില്ല...

കള്ളപ്പണവും വട്ടിപലിശയും കരിചന്തയുമായി ജീവിക്കുന്നവര്ക്ക് ഇതൊരു പ്രശ്നമേയല്ലായിരിക്കാം...

എന്നാൽ ഒരു സാധാരണക്കാരന് ഇത് സാധ്യമാണോ...

എന്തുകൊണ്ടാണ് ജനങ്ങൾക്ക്  ഇതിനെതിരെ പ്രതികരിക്കാൻ കഴിയാത്തത് ..?

പ്രതികരിച്ചില്ലെങ്കിൽ ആരാണ് നമുക്കുവേണ്ടി പ്രതികരിക്കാനുള്ളത് ...?

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ എത്രയേറെ വിഷമിക്കുന്നുണ്ടെന്നറിയാമോ ഒരു സാധാരണക്കാരൻ ..

ബസ്സിനെ ആശ്രയിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും ...

ഒരു രൂപയെങ്കിലും കുറവ് വരുത്തിയാൽ അതുപോലും വലിയൊരു ആശ്വാസമായിരിക്കും ..

എല്ലാവരും മനസ്സിലാക്കേണ്ട ഒരുകാര്യമുണ്ട്‌ .......

സർക്കാരിന് സാമ്പത്തികപ്രതിസന്ധികൾ നേരിടെണ്ടിവരുമ്പോഴും കച്ചവടക്കാർക്ക് നഷ്ട്ടം നേരിടാതിരിക്കാനുമൊക്കെ
ഒരുപാധികണ്ടെത്തുന്നത് നികുതിയിനത്തിൽ കൂട്ടിയും, വിലകൾ വർദ്ധിപ്പിച്ചുമോക്കെയാണല്ലോ ...

ഇങ്ങിനെതന്നെ തുടരുകയാണെങ്കിൽ സാധാരണക്കാരായ നമ്മൾ ....

ഇനി  എങ്ങോട്ട് താഴാനാണ് ....

എങ്ങിനെ ജീവിക്കാനാണ് ..?

വഴിയോന്നെയുള്ളൂ ....

നേരെയങ്ങ് പാതാളത്തിലേക്ക് ...

അവിടെ മഹാബലി തിരുമനസ്സ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം .. അല്ലേ....



                          ....................................................................................